2. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിട്ടയച്ചതിനെ ശരിവച്ച് സുപ്രീം കോടതി. പ്രതിയെ വിചാരണ കൂടാതെ വിട്ടയച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ജോമോന്‍ പുത്തന്‍ പുരക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തില്‍ ഫാ.ജോസിന്റെ പങ്ക് വ്യക്തമല്ലെന്ന് കോടതി. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ സുഹൃത്താണ് എന്നതുകൊണ്ട് മാത്രം ഗൂഡാലോചനയില്‍ പങ്ക് ഉണ്ടെന്ന് പറയാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ ഫാ. ജോസ് കോണ്‍വെന്റില്‍ എത്തിയതിലെ സാക്ഷി മൊഴി അടക്കം ജോമോന്‍ പുത്തന്‍പുരയില്‍ കോടതിയെ അറിയിച്ചു. കേസിലെ വിചാരണ നിറുത്തിവയ്ക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.
3. നടന്‍ ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ ഇടപെട്ട് സര്‍ക്കാര്‍. ഏതെങ്കിലും ഭാഗം പിടിക്കുന്ന സമീപനം സര്‍ക്കാരിനില്ലെന്ന് മന്ത്രി എ.കെ ബാലന്‍. അമ്മ തന്നെ പരിഹരിക്കേണ്ട പ്രശ്നം ആണ് ഇത്. വിലക്കുണ്ടെങ്കില്‍ അമ്മയ്ക്ക് തന്നെ ഇടപെടാം. രണ്ടുപേരും രണ്ട് ധ്രുവത്തില്‍ ഇരുന്ന കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ മുന്നോട്ട് പോകുന്നത് ആയിരിക്കും നല്ലത് എന്നും എ.കെ ബാലന്‍. പ്രതികരണം, ഷെയ്ന്‍ നിഗവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം
4. നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷ ഉണ്ടെന്ന് നടന്‍ ഷെയ്ന്‍ നിഗം. എന്നാല്‍, ഒത്തുതീര്‍പ്പ് ചര്‍ച്ച ഏകപക്ഷീയം ആണെന്നും ഷെയ്ന്‍ പറഞ്ഞു. നിര്‍മാതാക്കള്‍ പറയുന്നത് മാത്രം കേള്‍ക്കണം എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അവസാന തീരുമാനം എടുക്കേണ്ടത് നിര്‍മാതാക്കളുടെ സംഘടന ആണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, അമ്മ ഫെഫ്ക ഭാരവാഹികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഷെയ്നു പുറമേ സംവിധായകന്‍ ശരത് മേനോനും പങ്കെടുത്തു
5. അതേസമയം, ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണത്തില്‍ നിലപാട് കടുപ്പിച്ച് നിര്‍മാതാക്കള്‍. ഇന്നത്തെ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തി ഇല്ലാതാക്കി. ഖേദപ്രകടനം നടത്താതെ ഇനി ചര്‍ച്ച ഇല്ലെന്നും നിര്‍മാതാക്കള്‍. വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യം ആണെന്ന് ആയിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. നിര്‍മാതാക്കള്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുക ആണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് അമ്മ എക്സിക്യൂട്ടീവ് ഉടന്‍ തന്നെ യോഗം ചേരുമെന്നും ആ യോഗത്തില്‍ പങ്കെടുക്കാന്‍ ഷെയ്ന്‍ നിഗത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇടവേള ബാബു അറിയിച്ചിരുന്നു.
6. അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ റഷ്യയ്ക്ക് വിലക്ക്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സിയുടേത് ആണ് നടപടി. കായിക താരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവും ആയി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയുടെ നടപടി. നാല് വര്‍ഷത്തേക്കാണ് വിലക്ക്. വിലക്ക് വന്നതോടെ അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്സിലും 2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിബിക്സിലും മത്സരിക്കാന്‍ ആകില്ല. അടുത്ത വര്‍ഷത്തെ യൂറോ കപ്പില്‍ മത്സരിക്കാം. 21 ദിവസത്തിനകം റഷ്യയ്ക്ക് വിലക്കിന് എതിരെ അപ്പീല്‍ നല്‍കാം.
7. ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. ഹോസ്റ്റല്‍ ഫീസ് വര്‍ധന, വൈസ് ചാന്‍സിലറെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആയിരുന്നു വിദ്യാര്‍ത്ഥികളുടെ ലോങ് മാര്‍ച്ച്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് ഉണ്ടായി. ഫീസ് വര്‍ധനയെ തുടര്‍ന്ന് ഒരു മാസത്തില്‍ ഏറെയായി ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ ആണ്. രണ്ട് തവണ ഫീസില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ ഫീസ് വര്‍ധന പൂര്‍ണ്ണമായും പിന്‍വലിക്കുന്നത് വരെ സമയം തുടരാന്‍ ആണ് തീരുമാനം.
0 Comments